മുംബൈ: പൂനെ വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ 24 കാരിയായ വനിതാ യാത്രക്കാരി ഗുഞ്ചന്‍ രാജേഷ്കുമാര്‍ അഗര്‍വാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്നലെയാണ് കേസിന്നാസ്പദമായ സംഭവം. വനിതാ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്‌എഫ്) ഉദ്യോഗസ്ഥനെ യുവതി ആക്രമിക്കുകയായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിനിയാണ് അഗര്‍വാള്‍. ഐടി എഞ്ചിനീയറായ അഗര്‍വാള്‍ ബംഗാളിലേക്ക് പോവുകയായിരുന്നു. എന്നാല്‍ വിമാനത്താവളത്തിലെത്തിയ അഗര്‍വാള്‍ ഓണ്‍ലെന്റ് പേയ്മെന്റുമായി ബന്ധപ്പെട്ട് ഓട്ടോ ഡ്രൈവറുമായി തര്‍ക്കമുണ്ടാവുകയും ഇത് പരിഹരിക്കാനായി സുരക്ഷാ ജീവനക്കാര്‍ സ്ഥലത്തെത്തുകയുമായിരുന്നു. തുടര്‍ന്ന് സുരക്ഷാ ജീവനക്കാരുമായി തര്‍ക്കമുണ്ടായി. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരെ തല്ലുകയും രൂപാലി തോക്കെ എന്ന ഉദ്യോഗസ്ഥനെ കടിക്കുകയും ചെയ്തു.