കാർഷിക അഭിവൃദ്ധിക്കായി കർക്കിടക മാസത്തിലെ കറുത്തവാവിനു ശേഷം നടത്തുന്ന ആചാരമാണ് നിറയും പുത്തിരി. ഐശ്വര്യപൂർണ്ണമായ കാർഷിക സംസ്കാരത്തിന്റെ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണിത്. എല്ലാ ക്ഷേത്രങ്ങളിലും ചിങ്ങം പുലരുന്നതിന് ഏതാനും ദിവസങ്ങൾക്കു മുൻപാണ് നിറയും പുത്തരിയും നടത്തുന്നത്. ആദ്യമായി പാടത്ത് കൊയ്തെടുക്കുന്ന നിറക്കതിരുകൾ ക്ഷേത്രങ്ങളിൽ യഥാവിധി പൂജ ചെയ്യുന്നതാണ് നിറകതിർപൂജ. തലസ്ഥാനത്ത് പ്രധാന ക്ഷേത്രങ്ങൾ ആയ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം, പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം, ആറ്റുകാൽ ഭഗവതി ക്ഷേത്രം, ചെങ്കള്ളൂർ ശ്രീ മഹാദേവക്ഷേത്രം, ശ്രീകണ്ഠേശ്വര ശിവക്ഷേത്രം, മെഡിക്കൽ കോളേജ് ശ്രീ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ നിറകതിർപൂജകൾ നടന്നു. ആയിരക്കണക്കിന് ഭക്തജനങ്ങളാണ് നിറകതിർപൂജ തൊഴുന്നതിനായി ക്ഷേത്രങ്ങളിൽ എത്തിയിരുന്നത്.