ക്വീൻസ് ബിസിനസ്‌ ഗ്ലോബൽ എക്സിബിഷൻ തിരുവനന്തപുരത്ത്

തിരുവനന്തപുരം : ക്വീൻസ് ബിസിനസ്‌ ഗ്ലോബൽ എക്സിബിഷൻ14ന് ശനിയാഴ്ച 10:00 AM 15 ഞായറാഴ്ച രാത്രി 9:30 PM വരെ കവടിയാർ വിമൻസ് ക്ലബിൽ വെച്ച് നടക്കും. എക്സിബിഷൻ 14ന് രാവിലെ 10മണിക്ക് എംഎൽ എ. വി കെ പ്രശാന്ത് ഉദ്ഘാടനം ചെയ്യും.
ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള മലയാളി സ്ത്രീ സംരംഭകരുടെ ഒരു ഓൺലൈൻ കൂട്ടായ്മ ആണ് ക്വീൻസ് ബിസിനസ് ഗ്ലോബൽ. ഓരോരുത്തരും അവരവരുടേതായ ബിസിനസുകളിൽ മികവ് തെളിയിച്ചവർ, സംരഭത്തിലേക്കു ചുവട് വെക്കുന്നവരെ കൈ പിടിച്ചു കയറ്റുന്നവർ, പരസ്‌പരം സഹകരിച്ചു ഒരു നെറ്റ്‌വർക്ക് ആയി പ്രവർത്തിക്കുന്നവർ, അങ്ങനെ ഒരു വലിയ സ്ത്രീ സംരംഭ കൂട്ടായ്മ‌ ആയി മാറി കൊണ്ടിരിക്കുകയാണ് ഈ കൂട്ടായ്മ‌, സാമ്പത്തിക സ്വാതന്ത്ര്യം എല്ലാവരുടേം അവകാശമാണ് എന്ന് ഉറച്ചു വിശ്വസിക്കുന്നതിൽ നിന്നുമാണ് ഈ ഗ്രൂപ്പിൻ്റെ ഉത്ഭവം.സ്ത്രീ ശാക്തീകരണം വാക്കുകളിൽ മാത്രം ഒതുങ്ങേണ്ട ഒന്നല്ല എന്നും, നമ്മുടെ കൂടെ ഉള്ള മറ്റു സ്ത്രീകൾക്ക് ഒരു കൈ താങ്ങ് ആവുക കൂടി നമ്മുടെ ചുമതല ആണെന്ന് വിശ്വസിക്കുന്നവരാണ് ഈ ഗ്രൂപ്പിലെ മെംബേർസ്. ഇവിടെ വലിയ സംരംഭകർ, ചെറിയവർ അങ്ങനെയൊന്നുമില്ല, എല്ലാവരും ഒരുപോലെയാണ്. 2800 ൽ പരം സംരംഭകർ ഇത് വരെ ക്യു ബി ജി ഇൽ ഭാഗം ആയിട്ടുണ്ട്. ഇതിൽ പല ജോലികൾ ചെയ്യുന്നവരുണ്ട്. സ്റ്റിച്ചിങ് ചെയ്യുന്നവരുണ്ട്, ഭക്ഷ്യവസ്‌തുക്കൾ വിൽക്കുന്നവരുണ്ട്, അക്സസറീസ് ചെയ്യുന്നവരുണ്ട്. വക്കീലന്മാരുണ്ട്, കൗൺസിലിങ്ങിന് ആളുകളുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ടുള്ള വ്യവഹാരം ആയതിനാൽ കൊള്ളലാഭം ആരും ഇടാകുന്നില്ല.
60000 ൽ അധികം ഉപഭോക്താക്കൾ നിലവിൽ ഗ്രൂപ്പിലുണ്ട്. അതുകൊണ്ട് തന്നെ ഒരു സോഷ്യൽ മീഡിയ മാർക്കറ്റ് തന്നെയാണ് ഇന്ന് കോവിഡ് തുടങ്ങിയതിനു ശേഷം സ്വന്തമായി ജീവിത മാർഗം കണ്ടെത്തിയ നിരവധി സ്ത്രീകളുണ്ട്. കേക്ക് നിർമാണം മുതൽ, തലമുടിയ്ക്ക് വേണ്ട എണ്ണയുടെ ഉൽപാദനം വരെ ചെയ്യുന്നുണ്ട് ഇപ്പോൾ സ്ത്രീകൾ, നൂലിൽ ചിത്രം വരക്കുന്നവർ മുതൽ കുപ്പിയിൽലോകം ചുരുക്കുന്നവർ വരെ. പല പ്രായത്തിലുള്ള സ്ത്രീകളുടെ ഒരു കൂട്ടമാണിത്. പ്രായം കുറഞ്ഞവർ മുതൽ കൂടിയവർ വരെ. വിപണിയിൽ വിൽക്കപ്പെടുന്ന വസ്‌തുക്കൾ മാത്രമല്ല ഈ ഗ്രൂപ്പ് ഉപഭോക്താക്കൾക്കായി പ്രൊഫെഷണൽ ജോലി ചെയ്യുന്ന സ്ത്രീകളും ഗ്രൂപ്പിലുണ്ട്. കച്ചവടം, സ്ത്രീ ശാക്തീകരണം, സാമ്പത്തിക സ്വാതന്ത്രം എന്നത് തന്നെയാണ് ഗ്രൂപ്പിൻ്റെ മുഖ്യ ലക്ഷ്യം
ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും 5 സ്ത്രീകൾ ആണ് ഈ കൂട്ടായ്മ നയിക്കുന്നത്. ക്വീൻസ് ബിസിനസ് ഗ്ലോബൽ സ്ഥാപകയായ സന്ധ്യ രാധാകൃഷ്ണൻ, മറ്റു അംഗങ്ങളായ മിനി നന്ദകുമാർ, രേഖ മഹേഷ്‌ ഷിജി രാജൻ, ഗ്രീഷ്മ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *