തിരുവനന്തപുരം : സാധു സംരക്ഷണത്തിന്റെ പാതയിൽ ആർ.പി. ഗ്രൂപ്പും ഡോ: രവി പിള്ളയും സജീവമാണെന്ന് പാളയം ഇമാം ഡോ: വി.പി. സുഹൈബ് മൗലവി അഭിപ്രായപ്പെട്ടു. റംസാൻ പ്രമാണിച്ച് കേരള മുസ്ലിം ജമാഅത്ത് കൗൺസിലും ആർ.പി. ഗ്രൂപ്പും ജമാഅത്തുകൾക്ക് നൽകിയ ഈത്തപ്പഴത്തിന്റെയും സാമ്പത്തിക സഹായ വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇമാം. ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡണ്ട് കരമന ബയാർ അധ്യക്ഷത വഹിച്ചു. കലാപ്രേമി ബഷീർ ബാബു, ഇമാം ബദറുദ്ദീൻ മൗലവി, ആമച്ചൽ ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.
ഡോ: ബി രവി പിള്ളയുടെ റംസാൻ ആശംസ ആർ പി ഗ്രൂപ്പ് മാനേജർ ടി മോഹൻ നായർ അവതരിപ്പിച്ചു. പാപ്പനംകോട് അൻസാരി സ്വാഗതവും, കണിയാപുരം ഇ. കെ മുനീർ നന്ദിയും പറഞ്ഞു.