ആർ. ശങ്കർ 51-മത് സ്മൃതി ദിനാ ചരണവും, അവാർഡ് സമ്മാനിക്കലും കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. നവംബർ 5ന് ഞായറാഴ്ച വൈകുന്നേരം 4ന് തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ നടക്കും. മുൻ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരൻ എം പി ആർ ശങ്കർ അനുസ്മരണപ്രഭാഷണം നടത്തും. വി കെ പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തും. ആർ ശങ്കർ പ്രവാസി അവാർഡ് എസ് സതീശ നും, ആർ ശങ്കർ പ്രഭാഷക രത്ന അവാർഡ് പി ടി മന്മധ നും സമ്മാനിക്കും. ചടങ്ങിൽ മാധ്യമപ്രവർത്തകരെ ആദരിക്കും.