മലപ്പുറം: രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ ഇന്നു മലപ്പുറം ജില്ലയില്‍. ഏറനാട്, വണ്ടൂർ നിലമ്പുർ നിയമസഭാ മണ്ഡലങ്ങളില്‍ ആണ് റോഡ് ഷോ നടക്കുക.കോഴിക്കോട് ജില്ലയിലെ പരിപാടികള്‍ക്ക് ശേഷം രാഹുല്‍ രാവിലെ 11.30ഓടെ മലപ്പുറം കീഴുപറമ്പില്‍ എത്തും. കീഴുപറമ്പ് അങ്ങാടിയില്‍ നടത്തുന്ന റോഡ് ഷോ യില്‍ മുസ്ലിം ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ പങ്കെടുക്കും. ആറു സ്ഥലങ്ങളിലാണ് ഇന്ന് റോഡ് ഷോ നടക്കുന്നത്.