തിരുവനന്തപുരം :എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ്,തിരുവനന്തപുരം ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവ് ന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ആർ രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം റെയിൽവേ സംരക്ഷണ സേനയിലെ സബ് ഇൻസ്‌പെക്ടർ രജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും സംയുക്തമായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തിയതിൽ ആരോണി എക്സ്പ്രസ്സിൽ 180 ml ന്റെ 14 കുപ്പികളിൽ 3.24 ലിറ്റർ അസം മദ്യം കൈവശം വച്ചു വില്പനക്കായി കടത്തികൊണ്ട് വന്ന കുറ്റത്തിന് അസം നാഗോൺ സ്വദേശി അബ്ദുൽ മജീദ് മകൻ സൈദ് അലി (28) യുടെ പേരിൽ U/S 58 പ്രകാരം ഒരു അബ്കാരി കേസെടുത്തിട്ടുള്ളതാ ണ്.പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ സന്തോഷ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ ,അക്ഷയ് സുരേഷ്, വനിത സിവിൽ എക്സൈസ് ഓഫീസർ ഷൈനി , RPF ഹെഡ് കോൺസ്റ്റബിൾ നിമോഷ്, അനീഷ് എന്നിവർ പങ്കെടുത്തു.