കോഴിക്കോട് :തൃശൂരിൽ കഴിഞ്ഞ ദിവസം റെയിൽവേ ഉദ്യഗസ്ഥനെ കൊലപെടുത്തിയ രജനികാന്ത് എന്ന ക്രിമിനൽ ഒരാളല്ല സ്ലീപ്പർ ക്ലാസ്സുകളിൽ ഇവർ കൂട്ടമായാണ് വരുക നമ്മൾ റിസർവേഷൻ ചെയ്ത സീറ്റിൽ നമ്മൾക്ക് ഇരിക്കാൻ പറ്റില്ല കേരളം വിട്ടാൽ മിക്ക തീവണ്ടികളിലും ഇത് തന്നെയാ സ്ഥിതി. മംഗലാപുരം. എഗ്മോർ എക്സ്പ്രസ്സ്.മംഗലാപുരം. ചെന്നൈ മെയിൽ. എറണാകുളം. പാട്ന.തിരുവനന്തപുരം. ന്യൂ ഡൽഹി എക്സ്പ്രസ്സ്. തിരുവനന്തപുരം മുംബൈ.അങ്ങനെ നീളുന്നു തീവണ്ടിയുടെ പട്ടിക.ഇതിൽ സ്ലീപ്പർ ക്ലാസ്സിൽ യാത്ര ചെയ്തവർക്കെല്ലാം ഒരു കൂട്ടം ആളുകൾ വന്നു ഭക്ഷണം കഴിക്കാൻ സ്ഥലം ആവശ്യപെടും അത് കഴിഞ്ഞ് അവർ ഇരുന്ന് ഉറങ്ങാൻ തുടങ്ങും സീറ്റിലെ യാത്രക്കാർക്ക് ഇരിക്കാൻ സ്ഥലം ഉണ്ടാകാറില്ല ഇത്തരക്കാർ വന്നാൽ ഇത്തരം അനുഭവങ്ങൾ സ്ലീപ്പറിൽ യാത്ര ചെയ്തവർക്ക് ഉണ്ടാകും
ഉദ്യഗസ്ഥർ വരുമ്പോൾ അടുത്ത സ്ഥലത്തു നിന്നും മാറി കയറാം എന്ന് പറയുമെങ്കിലും അവർ അവിടെ തന്നെ ഇരിക്കുകയാണ് പതിവ്. അന്യ സംസ്ഥാനക്കാരാണ് ഇതിൽ മുൻപന്തിയിലുള്ളത് സ്ലീപ്പർ ടിക്കറ്റ് എടുത്തവർക്ക് നിന്ന് കൊണ്ട് യാത്ര ചെയ്യേണ്ട അവസ്ഥയാണ് മിക്ക തീവണ്ടികളിലും പോലീസ് സേവനം ഉണ്ടെങ്കിലും അവർ കാര്യമായി ഇടപെടാറില്ല
കേരളത്തിന് പുറത്താണ് ഇത്തരക്കാർ ഉള്ളത് ഇതിനെതിരെ കർശന നടപടി എടുക്കണമെന്നാണ് യാത്രക്കാർ ആവശ്യപെടുന്നത്. ആർ പി എഫ്ന്റെയും റയിൽവേ ഉദ്യഗസ്ഥരും സ്ലീപ്പർ ക്ലാസ്സിൽ വേണ്ട വിധം ശ്രദ്ധിച്ചാൽ ഇതിനൊരു പരിഹരമാകും