കേരളത്തിൽ നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: ശനിയാഴ്ച നാല് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നീരീക്ഷണകേന്ദ്രം . എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാധ്യതയുള്ളത്.കടുത്ത ചൂടിനിടയിലും സംസ്ഥാനത്ത് പലയിടത്തും വെള്ളിയാഴ്ച വേനല്‍ മഴ ലഭിച്ചു. വടക്കന്‍ കേരളത്തില്‍ ആരംഭിച്ച വേനല്‍ മഴ വൈകാതെ മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും ലഭിക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eleven − 8 =