തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദത്തിന്‍റെ സ്വാധീനഫലമായി കേരളത്തില്‍ മഴയ്ക്ക് സാധ്യത.ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടിയേക്കും.ഇന്നും നാളെയും കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്.തെക്കന്‍,മധ്യ കേരളത്തിലെ കിഴക്ക മേഖലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും.നിലവില്‍ തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നാളെയോടെ ശ്രീലങ്കയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍.