തിരുവനന്തപുരം :മഹാത്മാ ദേശീയ ഗ്രാമീണ തൊഴിൽ ഉറപ്പു പദ്ധതി സംരക്ഷിക്കുക,20വർക്കിൽ കൂടുതൽ ഏറ്റെടുക്കുന്നതിന് തടസ്സം ആയി നിൽക്കുന്ന കേന്ദ്ര നിർദേശം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കേരള ഗ്രാമ പഞ്ചായത്തു അസോസിയേഷൻ ഒക്ടോബർ ഒന്നിന് രാജ്ഭവൻ മാർച്ച് നടത്തും. ജനറൽ സെക്രട്ടറി കെ. സുരേഷ്, വൈസ് പ്രസിഡന്റ് രാജു കട്ടക്കയം, കെ ആർ ജയകുമാർ എൻ എസ് നവനീത് കുമാർ തുടങ്ങിയവർ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. രാജ് ഭവൻ മാർച്ചിന്റെ ഉദ്ഘാടനം എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ നിർവഹിക്കും. മുഖ്യ പ്രഭാഷണം വി എസ് ശിവകുമാർ നടത്തും. പാളയം രക്ത സാക്ഷി മണ്ഡപത്തിൽ നിന്നാണ് മാർച്ച് തുടങ്ങുന്നത്.