വാണിജ്യ -വ്യാപാരതൊഴിലാളികളുടെ രാജ്ഭവൻ മാർച്ച്‌ 30ന്

തിരുവനന്തപുരം : ചെറുകിട വ്യാപാരമേഖലയെ തകർക്കുന്ന കേന്ദ്ര ഗവണ്മെന്റ് നടത്തുന്ന നയങ്ങൾക്കെതിരെയും, തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയും പ്രതിഷേധം രേഖ പെടുത്തി കേരള ഷോപ്സ് ആൻഡ് കോമേഴ്‌സിയൽ എസ്റ്റാ ബ്ലിഷ്മെന്റ്സ് എംപ്ലോയീസ് ഫെഡറേഷൻ സി ഐ ടി യൂ വിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 18മുതൽ 26വരെ സംസ്ഥാന വാഹന പ്രചാരണ ജാഥയും,30ന് രാജ്ഭവൻ മാർച്ചും നടത്തും. സി ഐ ടി യൂ സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരിം എം പി ഉദ്ഘാടനം ചെയ്യും.വാഹന പ്രചാരണ ജാഥ യുടെ ഉദ്ഘാടനം 18ന് കാസർഗോഡ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സി ഐ ടി യൂ സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. പത്ര സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി സജി, സംസ്ഥാന ജോയിന്റ് സെക്രട്ടറി ഏ ജെ സുകാർണോ, തുടങ്ങിയനേതാക്കൾ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

one × three =