രാജഗിരി കോളേജിലെ അധ്യാപനെ പറമ്ബില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഴുവന്നൂര്‍ കവിതപടിയില്‍ വെണ്ണിയേത്ത് വി എസ്.ചന്ദ്രലാല്‍ ( 41) നെയാണ് ഇന്ന് വൈകീട്ട് 5.30 മണിയോടെ വീടിനോട് ചേര്‍ന്നുള്ള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൃതദേഹം വയറ് കീറി ആന്തരീക അവയവങ്ങള്‍ പുറത്ത് വന്ന നിലയിലാണ് കാണപ്പെട്ടത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. രാജഗിരി കോളേജിലെ ഹിന്ദി വിഭാഗം പ്രൊഫസര്‍ ആണ് ചന്ദ്രലാല്‍.വയറ് കീറിയ നിലയിലുള്ള മൃതദേഹം പറമ്ബില്‍ അയല്‍വാസിയായ സ്ത്രീയാണ് കണ്ടത്. രണ്ടാഴ്ചയായി ചന്ദ്രലാല്‍ ലീവിലായിരുന്നു. മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സയിലായിരുന്നു എന്നും പൊലീസ് പറയുന്നു.