തിരുവനന്തപുരം :- മലയാളത്തിലെ പ്രഥമ വാർത്താ പത്രമായ ” രാജ്യസമാചാരം ” പ്രസിദ്ധീകരിച്ചതിന്റെ 175-ാം വാർഷികാചരണം 26 – ന് രാവിലെ 10 മുതൽ വൈകുന്നേരം 6 മണി വരെ ജൂബിലി കൂട്ടായ്മയുടെ നേതൃത്വത്തിൽ അയ്യൻകാളി ഹാളിൽ നടക്കും. ഏകദിന സെമിനാർ 26 ന് രാവിലെ 10 മണിക്ക് അയ്യൻകാളി ഹാളിൽ കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ ഷെവലിയാർ ഡോ.കോശി എം.ജോർജ്ജ് അധ്യക്ഷത വഹിക്കും. വൈകുന്നേരം 4 ന് മുൻ എം.പി. പന്ന്യൻരവീന്ദ്രന്റെ അധ്യക്ഷതയിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.