പെരുമ്പാവൂര്‍: റംബൂട്ടാന് പഴത്തിന്റെ കുരു തൊണ്ടയില്‍ കുരുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച് രണ്ടാഴ്ച പിന്നിടും മുമ്പ് വീണ്ടും സമാനദുരന്തം.ഇത്തവണ പെരുമ്പാവൂര്‍ കണ്ടന്തറയില് ആറുവയസ്സുകാരിയാണ് സമാനമായ വിധത്തില്‍ ദാരുണമായി മരിച്ചത്. കണ്ടന്തറ ചിറയത്ത് വീട്ടില്‍ മന്‍സൂറിന്റെ മകള്‍ നൂറ ഫാത്തിമ റംബൂട്ടാന് പഴം കഴിക്കുന്നതിനിടെ കുരു തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകീട്ട് 5.30നാണ് സംഭവം.
കണ്ടന്തറ ഹിദായത്തുല്‍ ഇസ്ലാം സ്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിനിയാണ്. മാതാവ്: ജിഷമോള്‍. സഹോദരങ്ങള്‍: ബീമ ഫാത്തിമ, ഐസ ഫാത്തിമ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് കണ്ടന്തറ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.