വയനാട് ദുരിതാശ്വാസത്തിനായി രാംരാജ് കോട്ടണ്‍ 25 ലക്ഷം രൂപയും ബ്രാന്‍ഡ് അംബാസഡര്‍ നടന്‍ ജയറാം 5 ലക്ഷം രൂപയും സംഭാവന ചെയ്തു

കൊച്ചി: സാമൂഹിക കാര്യങ്ങളില്‍ പ്രതിജ്ഞാബദ്ധരായി, വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, മേപ്പാടി മേഖലകളില്‍ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ രാംരാജ് കോട്ടണ്‍ ചെയര്‍മാന്‍ ശ്രീ. കെ ആര്‍ നാഗരാജന്‍, ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയുടെ ചെക്ക് ഓഗസ്റ്റ് നാലിന് തൃശ്ശൂരില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന് സംഭാവനകള്‍ കൈമാറി. കൂടാതെ കമ്പനി ബ്രാന്‍ഡ് അംബാസഡര്‍ നടന്‍ ജയറാം അഞ്ചു ലക്ഷം രൂപയും സംഭാവന ചെയ്തു.
ധനസഹായത്തിന് പുറമേ, 25 ലക്ഷം രൂപ വിലമതിക്കുന്ന ധോത്തികളും ഷര്‍ട്ടുകളും റാംരാജ് കോട്ടണ്‍ ബ്രാന്‍ഡ് അംബാസഡര്‍ ജയറാമിന്റെ നേതൃത്വത്തില്‍ വിതരണം ചെയ്യും. ദുരിതബാധിത പ്രദേശങ്ങള്‍ ജയറാം നേരിട്ട് സന്ദര്‍ശിക്കുകയും അടുത്തിടെയുണ്ടായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ച പ്രാദേശിക കുടുംബങ്ങള്‍ക്ക് ധോതികള്‍ വിതരണം ചെയ്യുകയും ചെയ്യും. ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവര്‍ക്ക് ഉടനടി ആശ്വാസം നല്‍കാനുള്ള കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ സംരംഭം.
”വയനാടിന്റെ ദുരന്ത വാര്‍ത്ത എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. ഈ ദുരന്തത്തില്‍ അകപ്പെട്ട കുടുംബങ്ങളോട് എന്റെ ഹൃദയം ചേര്‍ന്ന് നില്‍ക്കുന്നു . അത്തരം വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ പരസ്പരം സഹകരിക്കുന്നതിന്റെയും പിന്തുണ നല്‍കുന്നതിന്റെയും ശക്തിയില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. എന്റെ ചിന്തകളും പ്രാര്‍ത്ഥനകളും ജനങ്ങള്‍ക്കൊപ്പമാണ്, ഈ ദുഷ്‌കരമായ കാലഘട്ടത്തിലൂടെ അവര്‍ സഞ്ചരിക്കുമ്പോള്‍ ഞങ്ങള്‍ അവരോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നു. എളിയ സഹായമാണെങ്കിലും ദുരിതബാധിതര്‍ക്ക് ആശ്വാസം നല്‍കാനും പുനര്‍നിര്‍മാണത്തിനും അതു സഹായകമാകുമെന്ന് റാംരാജ് കോട്ടണ്‍ സ്ഥാപനകനും ചെയര്‍മാനുമായ കെ ആര്‍ നാഗരാജന്‍ പറഞ്ഞു.
‘രാംരാജ് കോട്ടണിന് സമൂഹത്തെ പിന്തുണയ്ക്കുന്നതില്‍ ദീര്‍ഘകാല പ്രതിബദ്ധതയുണ്ട്, ഞങ്ങള്‍ ഈ സംഭാവന മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമ്പോള്‍ ചെയര്‍മാന്‍ ശ്രീ. നാഗരാജനോടൊപ്പം നില്‍ക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു . ഇത് എനിക്ക് വളരെ അര്‍ത്ഥവത്താണ്. ബാധിത പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാനും, ദുരിതബാധിതരെ നേരിട്ട് കാണാനും, ഞങ്ങളുടെ സംഭാവനകള്‍ ആശ്വാസം നല്‍കുമെന്നും ഞങ്ങളുടെ ഹൃദയവും പ്രാര്‍ത്ഥനയും വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണ്. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ ഐക്യദാര്‍ഢ്യവും അഗാധമായ ദുഃഖവും ജയറാം അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

twelve − six =