അഖില്‍ അനന്തന്‍കാവില്‍
വായിച്ചു വളരുക വിവേകം നേടുക എന്നീ വരികളിലൂടെ ഒരു മനുഷ്യന്റെ ജീവിതത്തില്‍ വായനാശീലം വഹിക്കുന്ന പങ്കിനെക്കുറിച്ച് വ്യക്തമാകുന്നുണ്ട്. വായനാബോധം നമ്മുടെ സമൂഹത്തില്‍ നിന്നും നഷ്ടമായി തീര്‍ന്നിരിക്കുന്നു. പുസ്തകം നല്ലൊരു സുഹൃത്ത് എന്ന ആശയം നാം മാനസികവും ശാരീരികവുമായ ഗുണങ്ങള്‍ ലഭിക്കുന്നു. അക്ഷരങ്ങള്‍ അഗ്നിയാണെന്ന തിരിച്ചറിവിലൂടെ ജീവിക്കുവാനും പുസ്തകവായന ഒരു ദിനചര്യാശീലമാക്കി മാറ്റിയാല്‍ നല്ല പൗരന്മാരായി വളര്‍ന്നുവരാന്‍ പുതുതലമുറയ്ക്കു കഴിയും. അക്ഷരങ്ങളുടെ ലോകത്തേക്കക്ക മലയാളികളെ കൈപിടിച്ചു ഉയര്‍ത്തിയ പി.എന്‍.പണിക്കര്‍ എന്ന മഹാന്റെ ഓര്‍മ്മയ്ക്കായി ജൂണ്‍ 19 വായനാദിനമായി ആചരിച്ചുവരുന്നു. വായനയിലൂടെ ആശയങ്ങള്‍ കണ്ടെത്താനും അതിലൂടെ അറിവ് ലഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. മനസ്സിലെ മാലിന്യങ്ങളെ അകറ്റാന്‍ വായനാശീലം അതിനുപകരം മറ്റൊന്നുമില്ലെന്നും വായന അറിവിന്റെ ഇന്ദ്രജാലത്തിലേയ്ക്കുളള വഴികാട്ടിയാണെന്നുമുളള തിരിച്ചറിവോട പ്രവൃത്തിക്കാം ലോകനന്മയ്ക്കായ്
കാത്തിരിക്കാം നല്ലൊരുദിനത്തിനായ്
സ്‌നേഹപൂര്‍വ്വം
അഖില്‍ അനന്തന്‍കാവില്‍