ചെന്നൈ: പ്രണയം നിരസിച്ചതിലുള്ള പകമൂലം ചെന്നൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുന്നിലേക്കു ബിരുദവിദ്യാര്‍ഥിനിയെ തള്ളിയിട്ടു കൊന്നു.ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ഉച്ചയോടെയാണ് സതീഷ് എന്ന 23 കാരന്റെ കൊടുംക്രൂരത. ടി നഗറിലുള്ള കോളജിലേക്കു പോകാനായി റെയില്‍വേ സ്റ്റേഷനിലെത്തിയതായിരുന്നു സത്യപ്രിയ എന്ന വിദ്യാര്‍ഥിനി.സ്റ്റേഷനിലെത്തിയ സതീഷുമായി പെണ്‍കുട്ടി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിനിടെ സ്റ്റേഷനിലേക്കു വന്ന സബര്‍ബന്‍ ട്രെയിനിലേക്കു പെണ്‍കുട്ടിയെ ഇയാള്‍ തള്ളിയിടുകയായിരുന്നു. ആളുകള്‍ ഓടിക്കൂടിയപ്പോഴേക്കും പ്രതി സ്ഥലത്തുനിന്നും രക്ഷപെട്ടു.