തിരുവനന്തപുരം: പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദന്‍ ഡോ. എം എസ് വല്യത്താന്‍ (90) അന്തരിച്ചു. മണിപ്പാലില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.രാജ്യം പത്മശ്രീയും പത്മ വിഭൂഷനും നല്‍കി ആദരിച്ച ഹൃദയശസ്ത്രക്രിയാ വിദഗ്ദനാണ് അദ്ദേഹം. ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലൂടെ മലയാളികള്‍ക്കിടയില്‍ സുപരിചിതനായ അദ്ദേഹം തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ സ്ഥാപകനും സ്ഥാപക ഡയറക്ടറുമായിരുന്നു. മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയുടെ ആദ്യ വിസിയും ആയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആദ്യ ബാച്ചിലായിരുന്നു ഡോ. എം എസ് വല്യത്താന്റെ എംബിബിഎസ് പഠനം.