എം ആർ സി റെക്കോർഡ്സ് സൈ നിക പ്രതിനിധികൾ തിരുവനന്തപുരത്ത് എത്തുന്നു

മദ്രാസ് റെജിമെൻ്റൽ സെൻ്ററിൽ (MRC) നിന്നും വിരമിച്ച സൈനികരുടെയും ആശ്രിതരുടേയും പ്രശ്ന പരിഹാരമാർഗ്ഗം കാണാനും പരിഹരിക്കുവാനും, വിമുക്ത സൈനികരുടേയും ആശ്രിതരുടേയും ക്ഷേമകാര്യങ്ങൾ അന്വേഷിക്കുന്നതിലേക്കുമായി MRC Records ൻ്റെ സൈനിക പ്രതിനിധികൾ തിരുവനന്തപുരത്തു എത്തുന്നു .പെൻഷൻ സംബന്ധമായ പ്രശ്നങ്ങളും, SPARSHലെ പ്രശ്നങ്ങളും, കുടുംബാംഗങ്ങളുടെ പേരിലേയും, ജനന തീയതിയിലേയും P.P.O. യിലേയും പ്രശ്നങ്ങളും ഉള്ള മദ്രാസ് റജിമെൻ്റൽ സെൻ്ററിൽ സേവനം അനുഷ്ടിച്ച് വിരമിച്ച തിരുവനന്തപുരം ജില്ലയിലെ വിമുക്ത സൈനികരും ആശ്രിതരും 2024 ജൂൺ മാസം 22ആം തീയതി രാവിലെ 9 മണിക്ക് തിരുവനന്തപുരം പാങ്ങോട് മിലിറ്ററി സ്റ്റേഷൻ കരിയപ്പാ ഓഡിടോറിയത്തിൽ എത്തിച്ചേരേണ്ടതാണ് .രാവിലെ 9 മണി മുതൽ രജിസ്ട്രേഷനും 9.30 മുതൽ അംഗങ്ങളുമായുള്ള അഭിമുഖവും 3 മണിക്ക് സമാപനവും ആയിരിക്കും

അന്വേഷണങ്ങൾക്ക്
എന്ന്,
Sub- H/Sub maj Asoka Kumar ks (Dewa secretory )
8219232297, 8281539455

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

1 + 5 =