തിരുവിതാംകൂർ ദേവസ്വം ബോർഡ് ആര്യശാല ദേവീക്ഷേത്രം നവരാത്രി ഉത്സവം 2024 നോട് അനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനത്തിനുള്ള പുരസ്കാരം നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിക്ക് .നവരാത്രി ആഘോഷത്തോടനുബന്ധിച്ച് നവംബർ മാസം ഒന്നു മുതൽ തക്കല മുതൽ തിരുവനന്തപുരം വരെ നവരാത്രി ഘോഷയാത്രയെ അനുഗമിച്ച് ഭക്തർക്ക് മെഡിക്കൽ സൗകര്യവും മരുന്നും ആംബുലൻസും സൗജന്യമായി നൽകിയും നാലാം തീയതി മുതൽ ക്ഷേത്രത്തിൽ വരുന്ന ഭക്തജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ടെസ്റ്റ് തിക്കിലും തിരക്കിലും ബോധരഹിതരായി അവർക്കെല്ലാം സൗജന്യമായി ബിപി ഷുഗർ ടെസ്റ്റുകൾ മരുന്നുകൾ ഡോക്ടറുടെ സേവനം എല്ലാം ഉറപ്പാക്കി ആശുപത്രിയിൽ എത്തേണ്ട ആവശ്യമുള്ളവരെ സൗജന്യ ആംബുലൻസ് സർവീസ് വഴി ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ക്ഷേത്ര ഓഡിറ്റോറിയത്തിൽ മേൽശാന്തി പുരസ്കാരം സമർപ്പിച്ച ചടങ്ങിൽ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസർ ശ്രീ അരുൺ ,ശ്രീ മധു ,മറ്റു ദേവസം ബോർഡ് അംഗങ്ങൾ നവരാത്രി ആഘോഷ കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.