കൊളംബോ : ശ്രീലങ്കയില്‍ പെട്രോളിന്റെയും ഡീസലിന്റെയും റീടെയ്‌ല്‍ വില കുറച്ചതായി സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ അറിയിച്ചു.ഫെബ്രുവരിയ്ക്ക് ശേഷം ഇതാദ്യമായാണ് ഇന്ധനവില കുറയ്ക്കുന്നത്. ഇതിന് മുന്നേ അഞ്ച് തവണ വില കൂട്ടിയിരുന്നു. പുതിയ നിരക്ക് ഇന്നലെ രാത്രി 10 മുതല്‍ നിലവില്‍ വന്നു. 20 ശ്രീലങ്കന്‍ രൂപ വീതമാണ് പെട്രോളിന്റെയും ഡീസലിന്റെയും റീടെയ്‌ല്‍ വിലയില്‍ കുറവ് വരുത്തിയിരിക്കുന്നത്.