മംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ ബെല്‍ത്തങ്ങാടി ബെലാലുവില്‍ വിരമിച്ച അധ്യാപകൻ എസ്.പി. ബാലകൃഷ്ണ ബാഡേകില്ലായയെ (83) കൊലപ്പെടുത്തിയ കേസില്‍ കാസർകോട് മുള്ളേരിയ സ്വദേശികളായ രണ്ടുപേരെ ധർമസ്ഥല പൊലീസ് അറസ്റ്റ് ചെയ്തു.കൊല്ലപ്പെട്ട ബാലകൃഷ്ണന്റെ മകളുടെ മകനും അസിസ്റ്റന്റ് പൂജാരിയുമായ കാസർകോട് ആദൂർ മുള്ളേരിയയിലെ മുരളീകൃഷ്ണ (21), ഇയാളുടെ പിതാവ് രാഘവേന്ദ്ര വി കെഡിലായ (58) എന്നിവരാണ് അറസ്റ്റിലായത്.