കൊല്ലം : അമ്മയെ ജീവനോടെ കുഴിച്ചുമൂടി കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പട്ടത്താനം നീതിനഗര്‍ പ്ലാമൂട്ടില്‍ കിഴക്കതില്‍ സുനിലി (54)ന് സുഹൃത്തിനെ കൊന്ന കേസിലും ജീവപര്യന്തം കഠിനതടവ്.പാര്‍വത്യാര്‍മുക്ക് ശ്രീജ വെല്‍വര്‍ക്സിലെ ജീവനക്കാരന്‍ അയത്തില്‍ ജിവി നഗര്‍ 49 കാവുംപണ കുന്നില്‍വീട്ടില്‍ സുരേഷ്ബാബു (41, സുര)വിനെ മദ്യപിച്ചതിന്റെ പങ്കുപണത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ചുറ്റികയും മറ്റും ഉപയോഗിച്ച് അടിച്ചുകൊന്ന കേസിലാണ് ശിക്ഷ.രണ്ടു ലക്ഷം രൂപ പിഴയൊടുക്കാനും ഇല്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും കൊല്ലം നാലാം അഡിഷണല്‍ ജില്ലാ കോടതി ജഡ്ജി എസ് സുഭാഷ് ഉത്തരവില്‍ വ്യക്തമാക്കി.