“ഋതം”beyond the truth പ്രദർശനത്തിനൊരുങ്ങുന്നു . ശരീഫ് ഉള്ളാടശ്ശേരി.

ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിതറിയവർ എന്ന ശ്രീനിവാസൻ ചിത്രം, ഇഫ്താഹ് ബൈബിൾ സിനിമക്കും ശേഷം ലാൽജി ജോർജ് ഒരുക്കുന്ന ചിത്രം ഋതം -ബിയൊണ്ട് ദി ട്രൂത്..
ഡോ.ഷാജു, സോണിയ മൽഹാർ, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽജി ജോർജ് കഥയും,തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ ഋതം beyond the truth. 2024, ഫെബ്രുവരി 2 നു പ്രദർശനത്തിനെത്തും.ചിറയിൻകീഴ്, കൊട്ടാരക്കര എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം അതി സങ്കീർണമായ വൈകാരിക സംഘർഷങ്ങളനുഭവിക്കുന്ന ഒരു കുടുംബത്തിന്റെ സ്നേഹത്തിന്റെയും, വേദനയുടെയും കഥയാണ്.മത സൗഹൃദത്തിന്റെ വിലയും തീവ്ര പ്രണയത്തിന്റെ ഭാവുകതവും ഇട കലർത്തി സമൂഹത്തിൽ നന്മയുടെ സന്ദേശം നല്കാൻ ഈ ചിത്രത്തിന് കഴിയും.ഹരി മേനോൻ, വാവച്ചൻ അക്കരക്കാരൻ, ആന്റണി പനങ്ങോടൻ ഐശര്യ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു .മാജിക് ലാന്റേൺ മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്യാമറ ഹാരിസൺ ലുക്ക്.മെയ്കപ്പ് ഷാ പുനലൂർ ജിജൊ, ജോജോ.വസ്ത്രാലങ്കാരം അശോകൻ കൊട്ടാരക്കര.കലാ സംവിധാനം അനിൽ ശ്രീരാഗം, രതീഷ് പറവൂർ.ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ബിജു ചക്കുവരക്കൽ.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഗോകുലം തുളസീധരൻ, വരികൾ രാജേഷ് അറപ്പുര. സംഗീതം ഗോപൻ സാഗരി.എഡിറ്റിംഗ് ദിനേശ് ദിനു.ബി.ജി.എം ഷമൽ രാജ് .സൗണ്ട് ഡിസൈൻ മിക്സിങ് ആനന്ദ് ബാബു .കളറിസ്റ് സജിത്ത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

6 + 20 =