ഉദിയന്‍കുളങ്ങര : വള്ളുക്കോട്ടുകോണം ഇലങ്കം ഭഗവതി ക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവിലിന്റെയും മടപ്പള്ളിയുടെയും വാതിലുകള്‍ തകര്‍ത്താണ് മോഷണം നടന്നത്.മടപ്പള്ളിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ദേവിക്ക് ചാര്‍ത്താനുള്ള താലി നിരവധി സ്വര്‍ണപ്പൊട്ടുകള്‍,വെള്ളിയാഭരണങ്ങള്‍ തുടങ്ങിയവ മോഷണം പോയി. ഉത്സവം കഴിഞ്ഞ് എണ്ണാനിരുന്ന മൂന്നോളം കാണിക്കവഞ്ചിയും കുത്തിത്തുറന്ന് പണം കവര്‍ന്നതായി ക്ഷേത്രഅധികൃതര്‍ പാറശാല പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.പാറശാല പൊലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.