കൂത്തുപറമ്പ്: ബൈക്കിലെത്തി കാല്‍നടയാത്രക്കാരിയുടെ പണവും സ്വര്‍ണ്ണവുമടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.തളിപ്പറമ്പ് മുയ്യം സ്വദേശി മുഹമ്മദ് സഹില്‍ (22) , ധര്‍മ്മശാലയിലെ കെ വി ആദര്‍ശ് (22) എന്നിവരാണ് പിടിയിലായത്. ചിറ്റാരിപ്പറമ്പിനടുത്ത പൂവ്വത്തിന്‍ കീഴില്‍ വച്ചായിരുന്നു സംഭവം നടന്നത്. ബൈക്കിലെത്തിയ പ്രതികള്‍ റോഡരുകിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ ബാഗാണ് മോഷ്ടിച്ചത്. ബാഗില്‍ നിന്നും സ്വര്‍ണ്ണവും , പണവും പ്രതികള്‍ കൈക്കലാക്കുകയായിരുന്നു. സമീപത്ത് സ്ഥാപിച്ച സിസി ടി വി യില്‍ നിന്നാണ് പ്രതികളെപ്പറ്റി സൂചന കിട്ടിയിരുന്നത്.