തിരുവനന്തപുരം: വിഴിഞ്ഞത്ത് മൂന്ന് യുവാക്കളെ ആക്രമിച്ച് കവര്‍ച്ച നടത്തിയ 19 അംഗ സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി.വിഴിഞ്ഞം, പൂല്ലൂര്‍ക്കോണം, ചെന്നവിളാകം വീട്ടില്‍ അക്ബര്‍ ഷാ (21) യെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 ന് രാത്രിയാണ് സംഭവം. കോവളം സ്വദേശികളായ മൂന്ന് യുവാക്കളെ ആക്രമിച്ച് സ്വര്‍ണ്ണ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. യുവാക്കളില്‍ ഒരാളുടെ അച്ഛനെ മുന്‍പ് പ്രതികളില്‍ ചിലര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.