റോയല്‍ഓക്ക് ഫര്‍ണിച്ചര്‍ 157-ാമത് സ്റ്റോര്‍ തിരുവനന്തപുരത്ത് തുറന്നു

തിരുവനന്തപുരം: ഇന്ത്യയിലെ മുന്‍നിര ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ റോയല്‍ഓക്കിന്റെ 157-ാമത് സ്റ്റോര്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. കഴക്കൂട്ടം ഇന്‍ഫോസിസിനും യുഎസ്ടി ഗ്ലോബലിനും എതിര്‍വശത്തായി പ്രവര്‍ത്തനം ആരംഭിച്ച സ്റ്റോര്‍ കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജ്യത്തുടനീളം സാന്നിധ്യമുള്ള റോയല്‍ഓക്കിന്റെ വളര്‍ച്ചയിലെ സുപ്രധാന നാഴികകല്ലാണ് കേരളത്തിലെ പുതിയ സ്റ്റോര്‍. യുട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍ അജയ് ശങ്കര്‍, റോയല്‍ഓക്ക് ഫര്‍ണിച്ചര്‍ ചെയര്‍മാന്‍ വിജയ് സുബ്രഹ്മണ്യം, മാനേജിംഗ് ഡയറക്ടര്‍ മദന്‍ സുബ്രഹ്മണ്യം, ഫ്രാഞ്ചൈസി ഹെഡ് കിരന്‍ ഛാബ്രിയ, കോര്‍പറേഷന്‍ മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മേടയില്‍ വിക്രമന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ജോണ്‍, കേരള ഹെഡ് ജയ കുമാര്‍, ഡെപ്യൂട്ടി ജിഎം തമ്മയ്യ, ഫ്രാഞ്ചൈസി ഉടമകളായ സുബിന്‍ ജെയിംസ്, ദിയ സുബിന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

12,500 ചതുരശ്ര അടിയില്‍ വിശാലമായ സൗകര്യങ്ങളോടെയാണ് പുതിയ സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്. സ്വീകരണ മുറികള്‍, കിടപ്പു മുറികള്‍, ഡൈനിംഗ് റൂം എന്നിങ്ങനെ വീടുകളുടെ അകത്തളങ്ങള്‍ക്ക് ആവശ്യമായ എല്ലാത്തരം ഫര്‍ണിച്ചറുകളുടേയും വിപുലമായ ശേഖരം ഇവിടെ ലഭ്യമാണ്. സോഫകള്‍, കിടക്കകള്‍, ഡൈനിംഗ് ടേബിളുകള്‍, കസേരകള്‍, മെത്തകള്‍, ഇന്റീരിയര്‍ ഡെക്കറേഷനുകള്‍ എന്നിവയും ഓഫീസ്, ഔട്ട്‌ഡോര്‍ ഫര്‍ണിച്ചറുകളുടെ വലിയ ശേഖരം തന്നെ ഉപഭോക്താക്കള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്. വര്‍ഷത്തില്‍ രണ്ടു ലക്ഷം സന്ദര്‍ശകരെയാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ കേരളത്തിലെ റോയല്‍ഓക്ക് സ്റ്റോറുകളുടെ എണ്ണം എട്ട് ആയി ഉയര്‍ന്നു.

തിരുവനന്തപുരത്തെ തങ്ങളുടെ പുതിയ സ്റ്റോറിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചതെന്നു റോയല്‍ഓക്ക് ഫര്‍ണിച്ചര്‍ ചെയര്‍മാന്‍ വിജയ് സുബ്രഹ്മണ്യം പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് താങ്ങാവുന്ന വിലയില്‍ മികച്ച ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ഈ പുതിയ തുടക്കത്തിന് ഊര്‍ജം പകരുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം ലഭിക്കുന്ന തരത്തിലാണ് സ്റ്റോര്‍ ഒരുക്കിയിരിക്കുന്നത്. തീര്‍ച്ചയായും വേറിട്ടൊരു ഷോപ്പിംഗ് അനുഭവം നിങ്ങള്‍ക്കു ലഭിക്കും. വിവിധ ആവശ്യങ്ങള്‍ക്കുള്ള മുന്തിയ ഗുണമേന്മയുള്ള ഫര്‍ണിച്ചറുകളുടെ വിപുലമായ ശേഖരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര ഗുണനിലവാരമുള്ള ഫര്‍ണിച്ചറുകള്‍ താങ്ങാവുന്ന വിലയില്‍ എല്ലാവരിലുമെത്തിക്കുക എതാണ് റോയല്‍ഓക്കിന്റെ ലക്ഷ്യം. വലിയ നഗരങ്ങള്‍ക്കു പുറമെ ചെറു പട്ടണങ്ങളിലേക്കു കൂടി പ്രവര്‍ത്തനം വിപുലീകരിക്കുകയാണ് കമ്പനി. കര്‍ണാടക, കേരളം, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, റാഞ്ചി, ന്യൂഡല്‍ഹി, ലഖ്‌നോ, അഹമദാബാദ് തുടങ്ങി ഇന്ത്യയിലുടനീളം 116 ഇടങ്ങളിലായി 200ലേറെ സ്റ്റോറുകള്‍ റോയല്‍ഓക്കിനുണ്ട്.

————–
ക്യാപ്ഷന്‍
കഴക്കൂട്ടം ബൈപ്പാസില്‍ ഇന്‍ഫോസിസിനും യുഎസ്ടി ഗ്ലോബലിനും എതിര്‍ വശത്തായി പ്രവര്‍ത്തനം ആരംഭിച്ച ഫര്‍ണിച്ചര്‍ ബ്രാന്‍ഡായ റോയല്‍ഓക്കിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്നും. കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ, റോയല്‍ഓക്ക് ചെയര്‍മാന്‍ വിജയ് സുബ്രഹ്മണ്യം, ദിയ സുബിന്‍, സുബിന്‍ ജെയിംസ് തുടങ്ങിയവര്‍ സമീപം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

ten − 9 =