തിരുവനന്തപുരം:- നവരാത്രി മഹോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ സരസ്വതി ദേവി ദർശനത്തിന് വൻ ഭക്തജനതിരക്കാണ് അനുഭവപ്പെട്ടത്. സരസ്വതി ദേവിയുടെ ചന്ദ്രഖണ്ഡഭാവത്തെ എഴുന്നള്ളിച്ച് സരസ്വതി മണ്ഡപത്തിൽ കുടിയുരുത്തി അഭിഷേകം ദീപാരാധന കഴിച്ച് തിരിച്ച് എഴുന്നള്ളിച്ചു.
ഐഎസ്ആർഒ ഡയറക്ടർ ഡോ.എസ് ഉണ്ണികൃഷ്ണൻ നായർക്ക് സരസ്വതി മണ്ഡപം ജനകീയ സമിതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പ്രസിഡന്റ് കെ മഹേശ്വരൻ നായർ സെക്രട്ടറി കെ ബാലചന്ദ്രൻ ഖജാൻജി കെ ശശികുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് മാന്ത്രിക നോവലിസ്റ്റ് സുനിൽ പരമേശ്വരന്റെ യക്ഷിപ്പാറ, രാജാങ്കണം,കലസുനിൽ പരമേശ്വരന്റെ ഊഴവും കാത്ത് ഊർമ്മിള ചെറുകഥാസമാഹാരത്തിന്റെ പ്രകാശനം നാടക കുലപതി വേട്ടക്കുളം ശിവാനന്ദന് നൽകി പ്രകാശനം ചെയ്തു. ചരിത്ര ഗവേഷകൻ ഡോ. എം. ജി. ശശിഭൂഷൻ മുഖ്യപ്രഭാഷണം നടത്തി. നവരാത്രി സംഗീതോത്സവത്തിൽ ബാംഗ്ലൂർ രവി കിരണിന്റെ സംഗീതകച്ചേരിയും, അജന്ത തിയേറ്റേഴ്സിന്റെ നാടകം മൊഴിയും നടന്നു.