ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്ര നട ഓണനാളുകളിലെ പൂജകള്‍ക്കായി ഇന്ന് വൈകിട്ട് 5 ന് തുറക്കും. ഉത്രാടം മുതല്‍ ചതയം വരെ ഭക്തര്‍ക്കായി ഓണസദ്യ ഒരുക്കിയിട്ടുണ്ട്. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടി പൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ നടക്കും. സെപ്റ്റംബര്‍ 10 ശനിയാഴ്ച രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കും. ദര്‍ശനത്തിനായി ഭക്തര്‍ വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിക്കണം. നിലയ്ക്കലില്‍ ഭക്തര്‍ക്കായി സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളും സജ്ജീകരിച്ചിട്ടുണ്ട്.