ശബരിമല: മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ക്ഷേത്ര നട ഇന്നു തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് രാജീവ ർ നട തുറക്കും. ഇന്ന് ഉച്ചകഴിയുന്നതു മുതല്‍ തീര്‍ഥാടകരെ മല ചവിട്ടാന്‍ അനുവദിക്കും. നാളെ രാവിലെ മുതല്‍ പതിവുപൂജകളും നെയ്യഭിഷേകവും ആരംഭിക്കും. ജനുവരി 14നാണ് മകരവിളക്ക്. 11ന് എരുമേലി പേട്ടതുള്ളലും 12ന് പന്തളത്തുനിന്നും തിരുവാഭരണ ഘോഷയാത്രയും നടക്കും. 13ന് പമ്ബവിളക്കും പമ്ബസദ്യയും. തീര്‍ഥാടനകാലത്ത്് ജനുവരി 19 വരെ ദര്‍ശനമുണ്ടാകും. 20നു രാവിലെ നട അടയ്ക്കും.