ശബരിമല: സഹസ്ര കലശാഭിഷേകത്തിനു ശേഷം കന്നി മാസ പൂജ പൂര്‍ത്തിയാക്കി ശബരിമലക്ഷേത്ര നട അടച്ചു. തുലാമാസ പൂജയ്ക്കായി ഒക്ടോബര്‍ 17നു നട തുറക്കും.പുതിയ മേല്‍ശാന്തി നറുക്കെടുപ്പ് 18ന് സന്നിധാനത്തു നടക്കും.18 മുതല്‍ 22 വരെ പൂജകള്‍ ഉണ്ടാകും.പൂജിച്ചു ചൈതന്യം നിറച്ച സഹസ്ര കലശങ്ങള്‍ ഇന്നലെ ഉച്ചയ്ക്കാണ് അയ്യപ്പ വിഗ്രഹത്തില്‍ അഭിഷേകം ചെയ്തത്. വാദ്യമേളങ്ങളുടെയും ശരണംവിളിയുടെയും അകമ്ബടിയോടെ ബ്രഹ്മകലശങ്ങള്‍ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പ വിഗ്രഹത്തില്‍ സഹസ്രകലശാഭിഷേകം നടത്തി. വൈകിട്ട് പടിപൂജ ഉണ്ടായിരുന്നു.അത്താഴ പൂജയ്ക്കു ശേഷം മേല്‍ശാന്തി കെ.ജയരാമൻ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തില്‍ ഭസ്മാഭിഷേകം നടത്തി..