പത്തനംതിട്ട: ശബരിമല ക്ഷേത്രനട നാളെ തുറക്കും. ചിത്തിര ആട്ടത്തിരുനാളിനായാണ് ശബരിമല നാളെ തുറക്കുക. 31നാണ് ചിത്തിര ആട്ടത്തിരുനാള്‍.തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി എന്‍ മഹേഷ് നട തുറക്കും. വ്യാഴാഴ്ച ഉദയാസ്തമയ പൂജ, പടി പൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, എന്നിവ ഉണ്ട്.മേല്‍ശാന്തിമാരായ പി എന്‍ മഹേഷ് ( ശബരിമല), പി ജി മുരളി ( മാളികപ്പുറം), എന്നിവരുടെ ശബരിമലയിലെ അവസാന പൂജയാണ്. പുതിയ മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെട്ട എസ് അരുണ്‍കുമാര്‍ നമ്ബൂതിരി (ശബരിമല), വാസുദേവന്‍ നമ്ബൂതിരി (മാളികപ്പുറം) എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ 15ന് വൈകീട്ട് നടക്കും.