സക്ഷമ കേരളം ശിൽപശാല സഘടിപ്പിച്ചു

തിരുവനന്തപുരം : ബൗദ്ധിക-മാനസിക വെല്ലുവിളി പഠനവും പരിചരണവും എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ സംസ്ഥാന തലത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചു.
തോന്നയ്ക്കൽ സായി ഗ്രാമത്തിൽ നടന്ന സെമിനാർ സക്ഷമ ദേശീയ ഉപാധ്യക്ഷ ശ്രീമതി കാമാക്ഷി സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജോയിൻ സെക്രട്ടറി ശ്രീമതി അനിതാ നായകം സ്വാഗതം പറഞ്ഞ ചടങ്ങിൽ
സംസ്ഥാന ബാലാവകാശ കമ്മീഷൻ രജിസ്ട്രാർ ശ്രീമതി മിനി ഭാസ്കർ അധ്യക്ഷയായിരുന്നു.
സമൂഹത്തിൽ ഭിന്നശേഷിക്കാർ അനുഭവിക്കുന്ന വിവേചനത്തെക്കുറിച്ചും ഈ വിഷയത്തിൽ സക്ഷമ മുന്നോട്ടുവെക്കുന്ന പൂർണ്ണമായ ഉൾച്ചേർക്കൽ എന്ന ആശയത്തെക്കുറിച്ചും ഉദ്ഘാടക വിവരിച്ചു.
മാനസിക-ബൗദ്ധിക വെല്ലുവിളി എന്ന മേഖലയിൽ അറിഞ്ഞതും അറിയേണ്ടതും എന്ന വിഷയത്തിൽ ആസ്റ്റർ എൻട്രിച് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ ഹെഡ് ഓഫ് ഡിപ്പാർട്ട്മെൻറ് ശ്രീമതി. ദ്വിതീയ പാതിരമണ്ണ ആദ്യ ക്ലാസ് നയിച്ചു മാനസിക- ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ പരിചരണം എങ്ങനെ ആകണമെന്നും എങ്ങനെ കണ്ടെത്തണം എന്നും ഈ വിഷയത്തിൽ വിപുലമായി ചർച്ച നടന്നു.
മാനസിക- ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പുനരധിവാസത്തിൽ ഹോം തെറാപ്പിയുടെയും ആയുർവേദത്തിന്റെയും പങ്കിനെ കുറിച്ച് ശാന്തിഗിരി മെഡിക്കൽ കോളേജിലെ പ്രൊഫസറായ
ഡോ.ഉമ ഹേമാവതി ക്ലാസ് നയിച്ചു പാരമ്പര്യ ആയുർവേദ ചികിത്സാരീതികൾ ഇത്തരത്തിൽ പിന്നെ ഭിന്നശേഷി കുട്ടികളുടെ പുനരധിവാസത്തിന് സഹായകരമാകും എന്നും അതിൻറെ പ്രായോഗിക വശങ്ങളും ഈ ക്ലാസിൽ ചർച്ച ചെയ്യുകയുണ്ടായി, മാനസിക ബൗദ്ധിക വെല്ലുവിളി അറിവും അനുഭവവും എന്ന വിഷയത്തിൽ ഭിന്നശേഷി കുട്ടിയുടെ രക്ഷിതാവും സ്പെഷ്യൽ എഡ്യൂക്കേറ്ററുമായ ശ്രീമതി.ബിന്ദു എസ് കുമാർ ക്ലാസ് നയിച്ചു. പ്രായോഗികതലത്തിൽ ക്ലാസ് റൂമുകൾക്കുള്ളിലും വീട്ടിലും കുട്ടികൾക്ക് നൽകേണ്ട പരിചരണവും പാഠ്യരീതിയും പെരുമാറ്റ രീതികളും എങ്ങനെയാണെന്ന് അനുഭവത്തെ ഉദാഹരണമാക്കി ഈ ക്ലാസ്സിൽ ചർച്ച ചെയ്യുകയുണ്ടായി.
തുടർന്ന് നടന്ന ചർച്ച സദസ്സിൽ സെമിനാറിൽ പങ്കെടുക്കുന്നവരുടെ ചോദ്യങ്ങൾക്കും സംശയത്തിനും അത് മേഖലകളിലെ വിദഗ്ധർ മറുപടി നൽകി പിന്നെ ശേഷി അവകാശ സംരക്ഷണം നിയമത്തെ കുറിച്ചുള്ള സംശയങ്ങൾക്ക് സംസ്ഥാന ബാലാവകാശ കമ്മീഷൻ രജിസ്ട്രാർ ശ്രീമതി മിനി ഭാസ്കർ മറുപടി നൽകി.
സക്ഷമ കേരള, തമിഴ്നാട് സംഘടനാ സെക്രട്ടറി ശ്രീ വി വി പ്രദീപ്കുമാർ സക്ഷമയുടെ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും സദസ്സിനോട് സംവദിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen − 1 =