സംഘ കലാ വേദി ഒരു ലക്ഷം പേർക്ക് ഒക്ടോബർ 2ന് പൊതിച്ചോർ നൽകി

സ്റ്റേജ് കലാകാരന്മാരുടെ ദേശീയ സംഘടനയായ സംഘ കലാവേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് തിരുവനന്തപുരത്തെ ഗാന്ധി സ്മാരകത്തിൽ സിനിമാ സീരിയൽ താരവും ബിജെപി സംസ്ഥാന സ്പോർട് സെൽ കൺവീറുമായ വിവേക് ഗോപൻ സംസ്ഥാനത്ത് ഉടനീളം സംഘകലാ വേദിയുടെ നേതൃത്വത്തിൽ സാധുക്കളായ ഒരു ലക്ഷം പേർക്ക് പൊതി ചോർ നൽകുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു

രാവിലെ 10 മണിക്ക് സംഘ കലാവേദി ദേശീയ ജനറൽ സെക്രട്ടറി നൂറനാട് ഷാജഹാന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാമൂഹ്യ സേവന രംഗത്ത് മുന്നിട്ടു നിന്ന സിനിമ നിർമാതാവുമായ ലയൺ വിജയകുമാറിന് സംഘകാലവേദി ധർമ്മിഷ്ഠ പുരസ്കാരം നൽകി ആദരിച്ചു

സംഗീതം പഠിക്കാൻ തിരുവനന്തപുരം സംഗീത കോളേജിൽ ചേർന്ന അന്തയായ വിദ്യാർത്ഥിനി മഞ്ജു ശ്രീ അരവത്തിനു പതിനായിരം രൂപ ധനസഹായം നൽകി

വിദ്യാർത്ഥികളുടെ പഠനത്തിന് ആവശ്യമായ ധനസഹായവും അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് ചികിത്സ സഹായവും നൽകി

എല്ലാ വിഷയത്തിനും പ്ലസ് പ്ലസ്ടുവിന് എ പ്ലസ് നേടിയ ഗോപികയ്ക്ക് സംഘ കലാവേദി വൈസ് ചെയർമാൻ വിജയകുമാർ സാർ തുടർപടനമായ BDS പഠനത്തിനുള്ള തുക കൈമാറി

സംഘ കലാവേദി ദേശീയ ഐടി മീഡിയ സെക്രട്ടറി രമേഷ് ഗോപാൽ
സംസ്ഥാന സെക്രട്ടറി ജനറൽ സെക്രട്ടറി സുരേഷ് കുണ്ടറ തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി
കരുംകുളം സന്തോഷ് കുമാർ എം. പ്രിയൻ പ്രസാദ് തുടങ്ങിയ കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fifteen + 4 =