സര്‍വ്വ മംഗളംപദ്ധതി ഉത്ഘാടനം ഇന്ന്

തിരുവനന്തപുരം : അക്രമരാഷ്ട്രീയത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്കും അംഗഹീനരായവര്‍ക്കും പ്രതിമാസം രണ്ടായിരം രൂപവീതം പെന്‍ഷന്‍ നല്‍കുന്ന പദ്ധതിയാണ് സര്‍വ്വമംഗളം പദ്ധതിയിലൂടെ ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ ആദ്യ രാഷ്ട്രീയക്കൊലപാതകമായ തലശ്ശേരി വാടിക്കല്‍ രാമകൃഷ്ണന്റെ ഭാര്യ മുതല്‍ സമീപരാഷ്ട്രീയ ക്കൊലപാതകങ്ങളില്‍പ്പെട്ടവരുടെ ആശ്രിതര്‍വരെ പെന്‍ഷന്‍ പദ്ധതിയുടെ പരിധിയില്‍ ഉള്‍പ്പെടുന്നുണ്ട്.

അടിയന്തരാവസ്ഥക്കാലത്തെ പോലീസ് മര്‍ദ്ദനത്തില്‍ രോഗഗ്രസ്തരായി അവശതയനുഭവിക്കുന്നവരേയും സര്‍വ്വമംഗളം പെന്‍ഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പെന്‍ഷന്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 51പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്.

മത സമുദായരാഷ്ട്രീയ ഭേദമന്യേ  എല്ലാവര്‍ക്കും അപേക്ഷിക്കാവുന്ന പെന്‍ഷന്‍ പദ്ധതിയിലേക്ക്കേ രളത്തിന്റെ  എല്ലാ ജില്ലകളില്‍ നിന്നുമായി ആയിരത്തോളം അപേക്ഷകള്‍ ലഭിച്ചതില്‍ ഏറ്റവും അര്‍ഹരായവരെയാണ് പെന്‍ഷന്‍ പദ്ധതിയുടെ ആദ്യഘട്ടം തെരഞ്ഞെടുത്തീട്ടുള്ളതെന്ന് ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും മാനേജിങ് ട്രസ്റ്റിയുമായ ഡോ ആര്‍. ബാലശങ്കര്‍ പറഞ്ഞു.

സംസ്ഥാനത്ത് തുടര്‍ന്നു വരുന്നഅക്രമരാഷ്ട്രീയത്തിനെതിരെ കേരളീയമനസ്സിനെ ഉണര്‍ത്തുകയെന്ന സാമൂഹിക ദൗത്യമാണ് ഡോക്ടര്‍ മംഗളം സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തീട്ടുള്ളത്. അതിന്റെ ഭാഗമായിട്ടാണ് കൊലപാതകരാഷ്ട്രീയത്തില്‍ ജീവന്‍നഷ്ടമായവരുടെ ആശ്രിതര്‍ക്ക് ആശ്വാസമായി  സര്‍വ്വമംഗളം പദ്ധതിയിലൂടെ അവരെ ചേര്‍ത്തുപിടിക്കുന്നത്തിരുവനന്തപുരം കവടിയാര്‍ ഗോള്‍ഫ് ലിങ്ക്‌സ് റോഡിലുള്ള ഉദയപാലസ് കണ്‍വന്‍ഷന്‍ സെന്ററില്‍ ഒക്ടോബര്‍ 12ന് വൈകീട്ട് 3.30ന് നടക്കുന്ന  ചടങ്ങില്‍  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്ഘാടനകര്‍മം നിര്‍വ്വഹിക്കും  .ഡോക്ടര്‍ ആര്‍.ബാലശങ്കര്‍ ആമുഖപ്രസംഗം നടത്തും

മുന്‍കേന്ദ്രമന്ത്രിയും മംഗളംസ്വാമിനാഥന്‍ ഫൗണ്ടേഷന്‍ മുഖ്യ രക്ഷാധികാരിയുമായ ഡോക്ടര്‍ മുരളീമനോഹര്‍ ജോഷി ആശിര്‍വദിക്കും.  ഓര്‍ത്തഡോക്‌സ് സഭാപരമാദ്ധ്യക്ഷന്‍ ബസ്സേലിയോസ് മര്‍ത്തോമാമാത്യൂസ് തൃതീയന്‍, എസ്. എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ഇസ്ലാമിക പണ്ഡിതന്‍  സി.എച്ച്. മുസ്തഫമൗലവി, മാധ്യമപ്രവര്‍ത്തകന്‍ ഷാജന്‍സ്‌ക്കറിയ, പ്രശസ്ത പിന്നണിഗായകന്‍ ജി. വേണുഗോപാല്‍,    ഭാരത് വികാസ്പരിഷത്ത് ഓര്‍ഗനൈസിംഗ് സെക്രട്ടറി സുരേഷ് ജയിന്‍, പ്രമുഖ ബിസിനസ് ഗ്രൂപ്പ് മേധാവിയും മുന്‍ എംപിയുമായ രവീന്ദ്ര കിഷോര്‍സിന്‍ഹ  മാനവ്ദര്‍ശന്‍ അനുസന്ധാന്‍ ആന്‍ഡ് വികാസ് പ്രതിഷ്ഠാന്‍ ഡയറക്ടറും മുന്‍. എം.പിയുമായ മഹേഷ് ചന്ദ്രശര്‍മ്മ, ദില്ലി ദിവ്യാംഗകമ്മീഷണര്‍ രന്‍ജന്‍മുഖര്‍ജി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

യു.ഡി.എസ്. ഹോട്ടല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ചെങ്കല്‍ എസ്. രാജശേഖരന്‍ നായര്‍  അദ്ധ്യക്ഷത വഹിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fourteen + thirteen =