സിനിമയുടെ നട്ടെല്ലായിരുന്നു സത്യനും പ്രേം നസീറും – നടൻ പ്രേംകുമാർ

തിരുവനന്തപുരം :- ആധുനിക സംവിധാനങ്ങളില്ലാത്ത കാലത്ത് മലയാള സിനിമയുടെ വളർച്ചക്ക് മുന്നിൽ നിന്ന രണ്ട് മഹാപ്രതിഭകളായിരുന്നു സത്യനും പ്രേം നസീറുമെന്ന് ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ അഭിപ്രായപ്പെട്ടു. ഇന്നത്തെ സൂപ്പർ സ്റ്റാറുകളേക്കാൾ ഒരു നട്ടെല്ലായിരുന്നു ഇരുവരുമെന്നും പ്രേം നസീർ സുഹൃത് സമിതി ഭാരത് ഭവനിൽ സംഘടിപ്പിച്ച സത്യൻ 111-ാo ജൻമദിനാഘോഷം ഉൽഘാടനം ചെയ്തു പ്രേംകുമാർ ചൂണ്ടിക്കാട്ടി. ഭാരത് ഭവൻ നിർവ്വാഹക സമിതി അംഗം റോബിൻ സേവ്യർ , നടൻ മാരായ എം.ആർ.ഗോപകുമാർ, വഞ്ചിയൂർ പ്രവീൺ കുമാർ , സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ, ഗോപൻ ശാസ്തമംഗലം, ഡോ: ഷാനവാസ്, വിമൽ സ്റ്റീഫൻ, ഡോ: വാഴമുട്ടം ചന്ദ്രബാബു, നാസർ കിഴക്കതിൽ എന്നിവർ സംബന്ധിച്ചു. പ്രവാചകൻമാരെ പറയു എന്ന ഗാനസന്ധ്യയിൽ അജയ് വെള്ളരിപ്പണ, ശങ്കർ , ചന്ദ്രശേഖർ, വിനോദ്, പാർവ്വതി, അമൃത, യമുന, സന്ധ്യ എന്നിവർ പാടി. ചടങ്ങിൽ ഷംസ് ആബ്ദീൻ രചിച്ച മൊഴിയാത്ത മൊഴികൾ എന്ന കവിതാ സമാഹാരപ്രകാശനം കവി പ്രഭാവർമ്മ നടൻ എം.ആർ.ഗോപകുമാറിന് നൽകി നിർവഹിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fifteen − 14 =