തിരുവനന്തപുരം സത്യാ നന്ദ സരസ്വതി സ്വാമികൾ എല്ലാ തിന്മകൾ ക്കെതിരെയും പോരാടിയ വ്യക്തി ആണെന്ന് മുൻ മിസോ റാം ഗവർണർ കുമ്മനം രാജശേഖരൻ. ഇരുപതാം നൂറ്റാണ്ടിൽ ഹിന്ദു സമൂഹത്തിന് നേരെ ഉണ്ടായ എല്ലാവിധ പ്രശ്ന ങ്ങളെയും ശക്തമായ രീതിയിൽ ചെറുത്ത് തോല്പിക്കുന്നതിനു ഹൈന്ദവ സമൂഹത്തെ ഒന്നിച്ചു നിർത്താൻ സ്വാമി സത്യാ നന്ദ സരസ്വതിയുടെ പ്രവർത്തന ങ്ങൾ ഒന്ന് കൊണ്ട് മാത്രമാണെന്ന് കുമ്മനം ഓർമിപ്പിച്ചു. സാമൂഹിക പരിവർത്തനം കേരളത്തിൽ എന്ന വിഷയത്തെ അധാ ര മാക്കി അനന്ത പുരി ഹിന്ദു മഹാസമ്മേളനത്തിൽ പൊതു സമ്മേളനത്തിൽ ആണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശബരിമലയിൽ അയ്യപ്പ ഭക്തർ ഇന്ന് അനുഭവിക്കുന്ന കൊടിയ യാതനകൾക്ക് കാരണം ഇന്ന് ഭരിക്കുന്ന സർക്കാരിന്റെ താണ്. മതേതര സർക്കാർ ഭരണം ആണെന്ന് പറയുമ്പോൾ ഏറെ ആലോചിക്കേണ്ടി വരും. ക്ഷേത്രഭരണം ഹൈന്ദവ വിശ്വാസികൾക്ക് ആകണം. ഭൂ പരിഷ്കാരണ നിയമം എന്നിവ വീണ്ടും വരണം എന്ന് അദ്ദേഹം പറഞ്ഞു. പന്മന ആശ്രമം സെക്രട്ടറി ഗിരീഷ് കുമാറിന്റെ ആദ്യക്ഷതയിൽ നടന്ന യോഗത്തിൽ സ്വാമി അഭയാനന്ത-ചിൻമയമിഷൻ ദീപ പ്രോജലനം നടത്തി. ആര്യനാട് സുഗതൻ സ്വാഗതം ആശംസിച്ചു. പൊതു സമ്മേളനത്തിന്റെ ഉദ്ഘാടനം ഡോക്ടർ ഹരീന്ദ്രൻ നായർ നിർവഹിച്ചു. ഡോക്ടർ എൻ ആർ മധു, കെ രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു. എം. മഹേഷ് കൃതജ്ഞത അർപ്പിച്ചു.