സ്കൂൾ -കോളേജ് വിദ്യാർഥിനികൾക്കും, അധ്യാപകർക്കും, വനിതാ ജീവനക്കാർ ഉള്ളിടത്തെല്ലാം “ആർത്തവ ശുചീത്വപരിപാലനത്തിന് “സംവിധാനം വേണം

(അജിത് കുമാർ. ഡി )

തിരുവനന്തപുരം :- പ്രായ മായ സ്ത്രീകൾക്കെല്ലാം ഒരു പോലെ നേരിടുന്ന മാനസിക പ്രശ്നം ആണ് ആ ർത്തവ കാലം. സ്കൂൾ, കോളേജ് വിദ്യാർത്ഥിനികൾക്കും, അധ്യാപകർ അടക്കമുള്ള സ്ത്രീ ജീവനക്കാർക്കും, വൻകിട കമ്പനികൾ അടക്കമുള്ള ഐ ടി മേഖലകളിലും ഉള്ളവർ ജീവിതത്തിൽ അഭിമുഖീ കരിക്കുന്ന വലിയൊരു പ്രശ്നം ആണ് ആർത്തവ ശു ചിത്വത്തെ പറ്റിയുള്ളത്.സമൂഹ ജീവിതത്തിൽ ഇന്ന് ആരും ശ്രദ്ധിക്കപെടാത്ത ഒരു വസ്തുതകൂടിയാണ്. എന്നാൽ ഓരോ മാസത്തിൽ ഒരിക്കൽ ഉണ്ടാകുന്ന ഈ ശരീരിക മാറ്റം വിദ്യാർഥിനികൾക്കും, വനിതാ ജീവനക്കാർ ഉള്ളിടത്തെല്ലാം വലിയൊരു മാനസിക സംഘർഷം ഉണ്ടാക്കുക ആണ് ചെയ്യുന്നത്. സ്കൂൾ, കോളേജ്, ഓഫീസ് തലങ്ങളിൽ സ്ത്രീകൾക്ക് പ്രത്യേക ശു ചി മുറികൾ ഉണ്ടെങ്കിലും ഈ കാല ഘട്ടങ്ങളിൽ അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദത്തിനു ഒരു പരിധി ഇല്ലാത്ത താണ്. ഉപയോഗിച്ച സാനിട്ടറി പാഡുകൾ മാറ്റുന്നതിനോ, അവ നശിപ്പിക്കുന്നതിനോ പ്രത്യേക സംവിധാനം ഫലപ്രദമായി ഒരിടത്തും ഇല്ലന്ന് തന്നെയാണ് ഒരു വസ്തുത. കൂടാതെ ശരിയായ രീതിയിൽ ഉപയോഗിച്ച പാഡുകൾ നശിപ്പിച്ചില്ലെങ്കിൽ അത് മറ്റൊരു ഭ വിഷ്യ ത്തിലേക്കു നയിക്കും എന്നുള്ളതിന് യാതൊരു സംശയവും ഇല്ലാത്ത ഒരു കാര്യവും ആണ്. ഇത് പരിഹരിക്കുന്നതിനു സർക്കാർ തലത്തിൽ അടിയന്തിര നടപടികൾ സത്വരമായി എടുത്തേ മതിയാകുകയുള്ളു. സ്ത്രീകളുടെ ജോലി സ്ഥലങ്ങളിൽ ഇത് മായി ബന്ധപെട്ടു പോർട്ടബിൾ ഇൻസിനെറ്റർ സ്ഥാ പിക്കുക, കൂടാതെ ഈ അവസ്ഥഉണ്ടാകുന്നവർക്ക് ഉണ്ടാകുന്ന നടുവേദന തുടങ്ങിയ ആസ്വസ്തകൾ കുറക്കുന്നതിനു എല്ലായിടത്തും അവർക്കുള്ള സ്വകാര്യ വിശ്രമത്തിന് റസ്റ്റ്‌ റൂമുകൾ സ്ഥാ പിക്കുക, ആ ർത്ത വ ശു ചിത്വ പരിപാലന നയം രൂപീകരിക്കുക, സ്കൂൾ കോളേജ് തലങ്ങളിൽ ഉള്ളവർക്ക് നാപ്കിൻ പാഡുകൾ സൗജന്യ മായി ലഭ്യ മാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുക എന്നുള്ളവആണ് അടിയന്തിരമായി ചെയ്യേണ്ടത്. സർക്കാർ ആരോഗ്യ മേഖലയിൽ വനിതാ ശക്തീ കരണം, വനിതാ സംരക്ഷണം, തുടങ്ങിയ നയങ്ങൾ നടപ്പിലാക്കുന്നതിന്റെ കൂടെ,സ്ത്രീകളുടെ ഈ വിഷയത്തിലും സമഗ്ര മായൊരു ഇടപെടൽ നടത്തേണ്ടത് ഇന്നുള്ള കാല ഘട്ട ത്തിനു ഏറെ അനുയോജ്യമാണ്. വരും കാല ബഡ്‌ജറ്റ്റ്റിൽ ഇത്തരം സംവിധാനങ്ങൾ നടപ്പിൽ വരുത്തുന്നതിനുള്ള തുക കൂടി ഉൾപെടുത്തേണ്ടതാണ്. സമഗ്രമായൊരു ആരോഗ്യ നയം തന്നെ ഭരണ കൂടം ഇത്തരം കാര്യങ്ങളിൽ നടപ്പിലാക്കുന്നതിന് വനിതാ സംഘടനകൾ ഉൾപ്പെടെ ഉള്ളവരുടെ അഭിപ്രായങ്ങൾ തേടേണ്ടതാണ് എന്നുള്ള കാര്യം കൂടി ഇവിടെ ഓർമിപ്പിക്കുന്നു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *