മണിപ്പൂർ : രണ്ട് മാസമായി തുടരുന്ന അക്രമത്തിന്റെ പശ്ചാത്തലത്തില്‍ അടച്ചുപൂട്ടിയ മണിപ്പൂരിലെ സ്കൂളുകള്‍ ഇന്ന് വീണ്ടും തുറക്കും.ആദ്യ ഘട്ടത്തില്‍ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുള്ള സ്ക്കൂളുകളാണ് തുറക്കുക.തുറക്കുന്ന സ്കൂളുകള്‍ക്ക് ചുറ്റും സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്.സ്കൂളുകള്‍ ഇന്ന് തുറക്കുമ്പോഴും സംഘര്‍ഷഭീതിയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും. സംസ്ഥാനത്തെ കലാപത്തില്‍ നിരവധി സ്കൂളുകളും കലാപകാരികള്‍ തകര്‍ത്തിരുന്നു.വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, മലകളും താഴ്‌വരകളും ഉള്‍പ്പെടെ വിവിധ ജില്ലകളിലായി ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ നിന്ന് ഏകദേശം 11,967 വിദ്യാര്‍ത്ഥികള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.