തിരുവനന്തപുരം:- ഏഴാമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് സർക്കാർ ആയുർവേദ കോളേജിൽ നടക്കുന്ന ശാസ്ത്ര പ്രദർശനം ഒക്ടോബർ 20 ന് മൂന്നുമണിയ്ക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ സംബന്ധിക്കും. ഒക്ടോബർ 21,22,23 തീയതികളിലാണ് പ്രദർശനം.നാഷണൽ ആയുർവേദ ദിനമായ 23ന് വൈകുന്നേരം 5 മണിക്ക് കൂടുന്ന സമാപന സമ്മേളനം പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.വട്ടിയൂർകാവ് എംഎൽഎ വി കെ പ്രശാന്ത് അധ്യക്ഷത വഹിക്കും.”എന്നും ആയുർവേദം, എന്നും ആരോഗ്യം” എന്നതിന് ഊന്നൽ നൽകി സംഘടിപ്പിക്കുന്ന ഈ ശാസ്ത്ര പ്രദർശനത്തിലേക്ക് പ്രവേശനം സൗജന്യമാണ്. രാവിലെ 10 മുതൽ വൈകുന്നേരം ഏഴ് വരെയുള്ള പ്രദർശനത്തിൽ ആയുർവേദത്തിന്റെ പൈതൃകം, ചരിത്രം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, മാനസിക ആരോഗ്യം, വയോജന ആരോഗ്യം, വീടുകളിൽ സ്ഥിരമായി ഉണ്ടാക്കി ശീലിക്കേണ്ട പഥ്യആഹാരം, വീടുകളിൽപരിപാലിക്കുന്ന ഔഷധസസ്യങ്ങൾ, സാംക്രമിക രോഗ വിജ്ഞാനം, സാമൂഹിക ആരോഗ്യം, വിശേഷ ചികിത്സാരീതികൾ, ദേശീയ ആയുഷ് മിഷൻ ഷൻ എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങളാണ് കോർത്തിണക്കി യിട്ടുള്ളത്. ഡോ. സി എസ് ശിവകുമാർ, ഡോ. പ്രശാന്ത്, ഡോ. അനന്തലക്ഷ്മി, ഡോ. സുനിൽ ജോർജ് എന്നിവർ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.