കട്ടപ്പന: വെട്ടിക്കുഴക്കവലയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരുക്ക്.നിര്‍മലാ സിറ്റി സ്വദേശിയായ യാത്രികനാണ് പരുക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു അപകടം.
കട്ടപ്പനയില്‍ നിന്നും ഇരട്ടയാര്‍ ഭാഗത്തേക്ക് വന്ന നെടുങ്കണ്ടം സ്വദേശി ഓടിച്ചിരുന്ന ആള്‍ട്ടോ കാര്‍ വെള്ളയാംകുടി ഭാഗത്തുനിന്നുവന്ന സ്‌കൂട്ടര്‍ റോഡിലേക്ക് കടന്നപ്പോള്‍ ഇടിക്കുകയായിരുന്നു.