വടക്കഞ്ചേരി: വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എം.ഡി.എം.എ കേസിലെ രണ്ടാം പ്രതി കടമ്ബഴിപ്പുറം ആശുപത്രി ജങ്ഷൻ ആലംകുളം വീട്ടില്‍ മുഹമ്മദ് അമീറിനെ (28) അറസ്റ്റ് ചെയ്തു.ജില്ല പൊലീസ് മേധാവി ആര്‍. ആനന്ദിന്റെ നിര്‍ദേശപ്രകാരം ആലത്തൂര്‍ ഡിവൈ.എസ്.പി ആര്‍. അശോകന്റെയും നാര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്.പി മനാജ് കുമാറിന്റെയും നേതൃത്വത്തില്‍ വടക്കഞ്ചേരി സി.ഐ കെ.പി. ബെന്നി, എ.എസ്.ഐ പ്രസന്നൻ, ജില്ല ലഹരി വിരുദ്ധ സ്ക്വാഡിലെ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ജൂലൈ രണ്ടിന് എസ്.ഐ ജീഷ് മോൻ വര്‍ഗീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എം.ഡി.എം.എയുമായി കേസിലെ ഒന്നാം പ്രതി അഭിജിത്ത് കൃഷ്ണനെ വടക്കഞ്ചേരി റോയല്‍ ജങ്ഷന് സമീപത്തുനിന്ന് പിടികൂടിയിരുന്നു.മുഹമ്മദ് അമീറിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.ബംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ് മുഹമ്മദ് അമീര്‍.