പ്രമുഖ ദിന പത്രത്തിന്റെ പേരിൽ തലസ്ഥാനത്ത്‌ രഹസ്യ ഓൺലൈൻ പ്രവർത്തനം തുടങ്ങി മാസങ്ങൾക്ക് ശേഷം പിടിയിൽ

(അജിത് കുമാർ )
തിരുവനന്തപുരം : പ്രമുഖ ദിന പത്രത്തിന്റെ പേര് ഉപയോഗിച്ച് തലസ്ഥാനം കേന്ദ്രീകരിച്ചു ഓൺലൈൻ ശൃംഗല നടത്തിയിരുന്ന വിരുതൻ “വെട്ടിലായി “. യഥാർത്ഥ മാധ്യമ സ്ഥാപനം മാസങ്ങളായി ഇയാളെ നിരീക്ഷിക്കുകയും, അതിന്മേൽ നിയമ നടപടികളിലേക്ക് നീങ്ങുകയും ചെയ്ത തോടെ യാണ് തട്ടിപ്പ് വീരൻ കെണിയിൽ ആയത്. കഴിഞ്ഞ എട്ടു മാസക്കാലത്തോളം ഇയാൾ ഇത്തരം തട്ടിപ്പ് നടത്തിയിരുന്നു. പ്രമുഖ മാധ്യമത്തിന്റെ പേര് ആയതിനാൽ ഇത്‌ കണ്ട് കൊണ്ടിരുന്ന വായനക്കാർക്ക് യാതൊരു സംശയവും തോന്നിയില്ല. പിന്നീട് ഇതിന്റെ പ്രക്ഷേ പണത്തിന്റെ ക്വാളിറ്റി യിൽ സംശയം ഉണ്ടാവുകയും, യഥാർത്ഥ മാധ്യമ സ്ഥാപനത്തിന്റെ ഓൺലൈൻ സൈ റ്റിന്റെ ശ്രദ്ധയിൽ പെടുന്ന തരത്തിൽ പ്രവർത്തനങ്ങൾ തുടങ്ങിയതോടെ യാണ് അവർ ഇതിനെ കുറിച്ച് അന്വേഷണം തുടങ്ങിയതും സംഗതി കണ്ടെത്തിയതും. അനധികൃത മായി ചമച്ച ഓൺലൈനിന്റെ സൃഷ്ടാ വിനെതിരെ അതി ശക്തമായ നിയമ നടപടിക്ക് ഒരുങ്ങിയിട്ടുണ്ടെന്നാണറിയുന്നത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen + 2 =