ബിജെപി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ പിപി മുകുന്ദന്‍ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.77 വയസായിരുന്നു. ബിജെപി മുന്‍ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദന്‍. ബിജെപിയുടെ ദേശീയ നിര്‍വാഹക കൗണ്‍സിലില്‍ ദീര്‍ഘകാലം അംഗമായിരുന്നു.
കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശിയായ മുകുന്ദന്‍ ആര്‍എസ്‌എസിലൂടെയാണ് ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിലേക്ക് ഉയര്‍ന്നു വന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കോലീബി സഖ്യത്തില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയായിരുന്നു മുകുന്ദന്‍.