രാജ്യത്തിൻറെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മുട്ടത്തറ സേവാഭാരതി വിദ്യാമന്ദിരത്തിൽ പതാക ഉയർത്തലും സ്വാതന്ത്ര്യദിന സന്ദേശവും ബോധവൽക്കരണ ക്ലാസും നടത്തി. സേവാഭാരതി വിദ്യാമന്ദിരത്തിൽ രാവിലെ 9 മണിക്ക് നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയിലെ ഡോക്ടർ ജിം ഗോപാലകൃഷ്ണൻ പതാക ഉയർത്തിയ ചടങ്ങിൽ വിദ്യാലയം പ്രസിഡൻറ് മധു കുമാർ അധ്യക്ഷത വഹിച്ചു. രവി കാച്ചാണി, വിദ്യാലയം രക്ഷാധികാരി പ്രസന്നകുമാർ, കൃഷ്ണകുമാർ, സരിൻ ശിവൻ എന്നിവർ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു. സ്കൂൾ സെക്രട്ടറി വിജയൻ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രധാന അധ്യാപിക പ്രവീണ സ്വാതന്ത്ര്യദിന പരിപാടിയിൽ എത്തിച്ചേർന്നവർക്ക് നന്ദിയും രേഖപ്പെടുത്തി. കൂടാതെ ജീവിതശൈലി രോഗങ്ങൾക്കെതിരെ മുൻകരുതലുകൾ എടുക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി നിംസ് മെഡിസിറ്റി ഡോക്ടർ ജിം ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ സൗജന്യ ബോധവൽക്കരണ ക്ലാസ്സും നടത്തുകയുണ്ടായി.