തിരുവനന്തപുരം :-സേവാ ശക്തി ഫൗണ്ടേഷന്റെ വാർഷിക ആഘോഷവും, കുടുംബ സംഗമവും 29ന് ഞായറാഴ്ച രാവിലെ 9.30 ന് മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ നടക്കും. രാവിലെ വിദ്യാർത്ഥി സംഗമം മുൻ ജില്ലാ കളക്ടർ എം നന്ദകുമാർ ഐ എ എസ് നിർവഹിക്കും. കുടുംബ സംഗമത്തിൽ തിരുവിതാം കൂർ രാജ കുടുംബഅംഗം പൂയം തിരുനാൾ ഗൗരി പാർവതി ലക്ഷ്മി ഭായി തമ്പുരാട്ടി മുഖ്യ അതിഥി ആയിരിക്കും. സേവശക്തി ഫൗ ണ്ടേഷൻ ചെയർമാൻ സി എസ് മോഹനന്റെ ആദ്യക്ഷതയിൽ നടക്കുന്ന വാർഷിക സമ്മേളനം അടൂർ പ്രകാശ് എം പി ഉദ്ഘാടനം ചെയ്യും. ഫൌണ്ടേഷൻ സെക്രട്ടറി എം സന്തോഷ് സ്വാഗതം ആശംസകൾ നേരും. ഗാന്ധി ഭവൻ സെക്രട്ടറി ഡോക്ടർ പുനലൂർ സോമരാജൻ വിശി ഷ്ട അതിഥി ആയിരിക്കും. പാലിയേറ്റീവ് കെയർ യൂണിറ്റ് ഉദ്ഘാടനം നിംസ് മെഡിസിറ്റി എം ഡി എം എസ് ഫൈസൽ ഖാൻ നിർവഹിക്കും. ചികിത്സാ ധനസഹായം ദേശീയ ഭാരതി സംസ്ഥാന പ്രസിഡന്റ് ഡോക്ടർ രഞ്ജിത് വിജയ ഹരി നിർവഹിക്കും. സിനിമ താരം ദിനേശ് പണിക്കർ ആശംസകൾ അർപ്പിക്കും. സേവാ ശക്തി ഫൌണ്ടേഷൻ ട്രഷറർ അനൂപ് സി കൃതജ്ഞത അർപ്പിക്കും.