കന്യാകുമാരി ജില്ലയിലെ മുഞ്ചിറ മഠം,മഠത്തിൻറെ കീഴ് മഠങ്ങൾ, ക്ഷേത്രങ്ങൾ, സ്ഥാനങ്ങൾ എന്നീ ആശ്രമ സംവിധാനങ്ങളും സാമിയാർ മഠം ദേവസ്ഥാനം സേവാ ട്രസ്റ്റ് രൂപീകരിച്ച് ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു മൂപ്പിൽ സ്വാമിയാർ ശ്രീ പരമേശ്വര ബ്രഹ്മാനന്ദ തീർത്ഥ സാമിയാർ അവർകൾ മുഖ്യരക്ഷാധികാരിയും പരമാധികാരിയും സേവാ ട്രസ്റ്റ് ചെയർമാനായി ബ്രഹ്മശ്രീ.എം എസ് ശ്രീരാജ്കൃഷ്ണൻ പോറ്റിയും,ട്രസ്റ്റ് ജനറൽ സെക്രട്ടറി പി ശ്രീകാന്ത് നമ്പൂതിരിയും, ട്രസ്റ്റ് ട്രഷറർ വി നാരായണ റാവു, ട്രസ്റ്റ് അംഗങ്ങൾ ശ്രീ കെ മണിയൻ പോറ്റി, ശ്രീ വി കൃഷ്ണപ്രസാദ്, ശ്രീ.എൻ.രാജഗോപാല ശർമ്മ എന്നിവരും മുഞ്ചിറ മഠം ക്ഷേത്രം തന്ത്രിയായി പുലിയന്നൂർ ശ്രീ എം ഡി ഹരികൃഷ്ണൻ നമ്പൂതിരി മുണ്ടക്കൊടിമന ക്ഷേത്രം തന്ത്രിയായി സ്ഥാനം ഏറ്റെടുത്തു. ക്ഷേത്രങ്ങളുടെയും മഠത്തിന്റെയും,ക്ഷേത്രങ്ങളുടെയും സാവര ജംഗമ വസ്തുക്കളുടെ സംരക്ഷണവും കയ്യേറ്റ ഭൂമിയെ, വസ്തുക്കളെ പൂർണ്ണമായും തിരിച്ചു മഠത്തിൽ തന്നെ എത്തിക്കും എന്നും ചാർജെടുത്ത സേവാ ട്രസ്റ്റ് ചെയർമാൻ എം എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി പറഞ്ഞു.മഠാധിപതി മൂപ്പിൽ സ്വാമിയാർ സത്യ വാചകം ചൊല്ലിക്കൊടുത്തു ചടങ്ങുകൾ പൂർത്തിയായി