സേവാഭാരതി വിദ്യാമന്ദിരം മുട്ടത്തറ തിരുവനന്തപുരം മെഗാ മെഡിക്കൽ ക്യാമ്പും അനുസ്മരണവും ആദരിക്കലും. സേവാഭാരതി വിദ്യാമന്ദിരവും നിംസ് മെഡിസിറ്റിയും ഡോക്ടർ ആതിരാസ് ഇന്നോവേഷൻസ് ഇൻ ആയുസ് വേദ ഹോസ്പിറ്റലും റോട്ടറി ക്ലബ്ബ് ട്രിവാൻഡ്രം ക്യാപിറ്റലും സംയുക്തമായി നടത്തിയ മെഗാ അലോപ്പതി ആയുർവേദ മെഡിക്കൽ ക്യാമ്പ് രാവിലെ 9 30 ന് പ്രസന്നകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഋഷിരാജ് സിംഗ് ഐപിഎസ് റിട്ടയേർഡ് മുൻ ഡിജിപി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഡോക്ടർ രാജശങ്കർ (നിംസ് മെഡിസിറ്റി) രവി കാച്ചാണി, ഡോക്ടർ അജീഷ്, ഡോക്ടർ ആതിര ആനന്ദ് ,ഉത്തമൻ നായർ, രാജേഷ് എന്നിവർ സന്നിഹിതരായി. വിജയൻ ബാലകൃഷ്ണൻ സ്വാഗതവും സരിൻ ശിവൻ കൃതജ്ഞതയും പറഞ്ഞു. കൂടാതെ പി പി മുകുന്ദനോടുള്ള ആദരസൂചകമായി വിദ്യാലയം രക്ഷാധികാരിയും നാലു പതിറ്റാണ്ടുകാലം മുട്ടത്തറയിലെ പൊതുപ്രവർത്തകനുമായ പ്രസന്നകുമാർ അനുസ്മരിച്ചു. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ ഡോക്ടർമാരായവരെയും മുട്ടത്തറ വാർഡിൽ ഉള്ള സേവന മനോഭാവമുള്ള ഡോക്ടർമാരെയും ചടങ്ങിൽ ഋഷിരാജ് സിംഗ് ആദരിച്ചു. ഇതുപോലുള്ള സേവന പ്രവർത്തനങ്ങൾ തുടർന്നും വിദ്യാലയങ്ങളും നിംസ് ഹോസ്പിറ്റലും ആയുസ്സ് വേദ ഹോസ്പിറ്റലും മറ്റു ഓർഗനൈസേഷനുകളും കൂടി ജനോപകാരപ്രദമായ കാര്യങ്ങൾ ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.